കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണം വിവാദങ്ങളുയർത്തി വഴിത്തിരിവിലെത്തിനിൽക്കെ സിനിമ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് എറണാകുളത്ത് നടക്കും. മാക്ട ഫെഡറേഷൻ എക്സിക്യൂട്ടീവ് യോഗവും ഇന്നു നടക്കുന്നുണ്ട്. ഹോട്ടൽ ക്രൗണ്‍ പ്ലാസയിൽ രാത്രി 7.30നാണ് അമ്മയുടെ യോഗം. നാളെ ജനറൽ ബോഡിയും നടക്കും.നാളെ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ജനറൽ ബോഡി. ഈ യോഗത്തിനു ശേഷം വിവാദവിഷയത്തിലെ സംഘടനയുടെ നിലപാട് അറിയിക്കുമെന്നും സൂചനയുണ്ട്.