എൽബിഡബ്ല്യു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷജീർഷാ സംവിധാനം ചെയ്യുന്ന ലെച്ച്മിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. മലയാളത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് ലെച്ച്മി. ഇന്ത്യയിൽ ആദ്യമായി റെഡ് റാവണ് കാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഈ ചിത്രം ഈ മാസം തിയറ്ററിലെത്തും.
വ്യത്യസ്തമായ ഹൊറർ കോമഡി ചിത്രമായാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കൻ നാടകക്കളരിയിൽ നിന്ന് എത്തിയ പൊള്ളോക്കേ എന്ന ആഫ്രിക്കൻ ഗായകൻ ആലപിച്ച മതാത്ത എന്ന റാപ് ഗാനം യൂട്യൂബിലൂടെ തരംഗമായി മാറിക്കഴിഞ്ഞു. ഒരു പ്രധാന വേഷത്തിൽ പൊള്ളോക്കേ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പാർവതി രതീഷാണ് ടൈറ്റിൽ കഥാപാത്രമായ ലെച്ച്മിയെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയനായ ബിജു സോപാനവും പ്രധാന വേഷത്തിലെത്തുന്നു.
ടിവി സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ബിനു (മാനവ്), സ്റ്റീഫൻ (സജീർ അഹമ്മദ്), ഇക്കു (ദീപു പാറശാല), സുധി (ഷബീർ) എന്നീ ചെറുപ്പക്കാരുടെ കഥ പറയുകയാണ് ലെച്ച്മി.
ആനുകാലിക സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഹൊററിനും, കോമഡിക്കും, ആക്ഷനും പ്രാധാന്യം കൊടുത്താണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പാർവതി രതീഷിന്റെ വ്യത്യസ്ത കഥാപാത്രമായിരിക്കും ലെച്ച്മി. ഷംഷേർ ക്രീയേഷൻസിനുവേണ്ടി ഒരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സജീർ അഹമ്മദ്, ഷജീർ ഷാ എന്നിവർ ചേർന്നാണ്. ഷാ ബ്രോസ് സംഗീതം പകരുന്നു. മാനവ്, സജീർ അഹമ്മദ്, ഷബീർ, ദീപു പാറശാല, പൊള്ളോക്കേ, സേതുലക്ഷ്മി, ചാളമേരി, വൈഗ, ശ്രീക്കുട്ടി, മാസ്റ്റർ ഫറാസ്, മാസ്റ്റർ ജിയാസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.