ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി വീണ്ടും ജി.സുകുമാരൻ നായർ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പെരുന്ന എൻഎസ്എസ് പ്രതിനിധിസഭാ മന്ദിരത്തിൽ ചേർന്ന ബജറ്റ് സമ്മേളന പൊതുയോഗമാണു മൂന്നാംതവണയും സുകുമാരൻ നായരെ ജനറൽസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2011ലും 2014ലുമാണ് ഇതിനുമുന്പ് അദ്ദേഹം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അതിനു മുന്പ് അസിസ്റ്റന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി സുകുമാരൻ നായർ എൻഎസ്എസ് പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ്.
ഡോ.എം.ശശികുമാറിനെ മൂന്നാം പ്രാവശ്യവും സംഘടനയുടെ ട്രഷററായി ഇന്നലത്തെ യോഗം തെരഞ്ഞെടുത്തു. എൻഎസ്എസ് ഡയറക്ടർബോർഡിൽ ഒഴിവുള്ള ഒൻപതു സ്ഥാനങ്ങളിലേക്കും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. ജി.സുകുമാരൻ നായർ, ആർ.ബാലകൃഷ്ണപിള്ള, എൻ.വി.അയ്യപ്പൻപിള്ള, കലഞ്ഞൂർ മധു, കെ.കെ.പത്മനാഭപിള്ള, ചിതറ എസ്.രാധാകൃഷ്ണൻ നായർ, വി.എ.ബാബുരാജ്, ഡോ.സി.ആർ.വിനോദ്കുമാർ, ജി.തങ്കപ്പൻപിള്ള എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്.