കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ സുനിൽകുമാറിനെയും ആക്രമിക്കപ്പെട്ട നടിയെയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നു നടൻ സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ദിലീപിന്റെ സ്വകാര്യജീവിതം തകർക്കാൻ ഏഴു വർഷം മുൻപു രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ ചരടുവലികളും കഴിഞ്ഞ് ആരൊക്കെയോ അണിയറയിൽ ഇരുന്നു ചിരിക്കുന്നുണ്ടെന്നും സലിം കുമാർ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഈ പ്രതികരണം ഒരു സ്നേഹിതനു വേണ്ടിയുള്ളവക്കാലത്തല്ലെന്നും വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണെന്നും പോസ്റ്റിൽ പറയുന്നു.
നടൻ അജു വർഗീസും സംവിധായകൻ ലാൽ ജോസും ഫേസ്ബുക്കിൽ ദിലീപിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദിലീപിനെ നിർബന്ധമായി പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അജു വർഗീസ് ആരോപിച്ചു.
ദിലീപ്, നിന്നെ കഴിഞ്ഞ 26 വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്- ലാൽ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.