തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കുന്നു. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബഹ്റ യുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മേഖലാ എസ്പിമാരാണ് പട്ടിക തയാറാക്കുന്നത്. ചെമ്പനോട സംഭവവുമായി ബന്ധപ്പെട്ടാണ് അഴിമതിക്കാരുടെ പട്ടിക ശേഖരിക്കാൻ വിജിലൻസ് ഡയറക്ടർ തീരുമാനിച്ചത്. ആഭ്യന്തരം, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നിർദേശം നൽകിയത്.