കോട്ടയം: കേരള വനംവികസന കോർപറേഷൻ (കെഎഫ്ഡിസി) ചെയർമാനായി ജോർജ് തോമസ് നിയമിതനായി. ജനതാദൾ സെക്കുലർ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ നിർവാഹക സമിതിയംഗവുമാണ്. ചങ്ങനാശേരി നടയ്ക്കൽ കുടുംബാംഗമാണ്. പി. മുത്തുപാണ്ടി, എം.വി. ശശിധരൻ, പി.എൻ. വിജയൻ എന്നിവരെ അനൗദ്യോഗിക അംഗങ്ങളായും നിയമിച്ചു.