തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്താൻ ചീഫ്സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ സമിതി സർക്കാർ രൂപീകരിച്ചു. ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് എന്നിവരാണു സമിതിയിലെ മറ്റ് അംഗങ്ങൾ.ഈ മാസം അവസാനം സർവീസിൽ നിന്നു വിരമിക്കുന്ന ടി.പി.സെൻകുമാറിനു പകരമാണു നിയമനം.
ലോക്നാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചാൽ പകരം എ.ഹേമചന്ദ്രൻ വിജിലൻസ് ഡയറക്ടറായേക്കും. നിലവിൽ ഫയർഫോഴ്സ് മേധാവിയാണ് അദ്ദേഹം. ലോക്നാഥ് ബെഹറയ്ക്ക് 2021 ജൂണ്‍വരെയും എ.ഹേമചന്ദ്രന് 2020 മേയ് വരെയും കാലാവധിയുണ്ട്.
ടി.പി.സെൻകുമാർ വിരമിച്ചാൽ സംസ്ഥാന പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ 1984 ബാച്ചിലെ അരുണ്‍കുമാർ സിൻഹയാണ്. റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൽ അമേരിക്കയിലായിരുന്ന സിൻഹ ഡപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയെത്തിയെങ്കിലും നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയിലാണ്. 2018 ഒക്ടോബർ വരെ സർവീസ് കാലാവധിയുണ്ടെങ്കിലും അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്നാണു സൂചന. തൊട്ടടുത്ത മുതിർന്ന ഡിജിപിയായി ജേക്കബ് തോമസ് മാറും. 2020 മേയ് വരെ ജേക്കബ് തോമസിനു കാലാവധിയുണ്ട്. ഡിജിപി പദവിയുള്ള എക്സൈസ് കമ്മിഷണർ ഋഷിരാജ്സിംഗിന് 2021 ജൂലൈ വരെയാണു കാലാവധി.