കൊച്ചി: കൊച്ചി മെട്രോ ആലുവ-പാലാരിവട്ടം റൂട്ടിൽ ഇന്നും നാളെയും എട്ടു ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കെഎംആർഎൽ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. നിലവിൽ ആറു ട്രെയിനുകളാണ് സർവീസ് നടത്തിവരുന്നത്.
നിലവിലെ സർവീസുകൾക്കുള്ള ഇടവേള ഏഴു മിനിറ്റായും കുറച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ രാത്രി 10 വരെ സർവീസ് നടത്തുന്ന കൊച്ചി മെട്രോ ഇന്നു രാവിലെ എട്ടു മണി മുതലേ ഓടിത്തുടങ്ങൂ എന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.