മുണ്ടക്കയം ഈസ്റ്റ്: പള്‍സര്‍ സുനിയുടെയും സഹതടവുകാരന്റെയും വെളിപ്പടുത്തലുകളുടെ അടിസ്ഥാനത്തില്‍ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വഷിക്കണമെന്നു പി.ടി.തോമസ് എംഎല്‍എ. മുണ്ടക്കയം ഈസ്റ്റില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസംതന്നെ ഇതു സംബന്ധിച്ചു താന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയിരുന്നു. എന്നാല്‍, ഗൂഢാലോചനയില്ലന്നു മുഖ്യമന്ത്രി തറപ്പിച്ചു പറയുകയായിരുന്നു. പള്‍സര്‍ സുനിക്കു ജയിലില്‍ ഫോണ്‍ സൗകര്യം എങ്ങനെയുണ്ടായെന്നു മറുപടി നല്‍കണം. കേസ് സിബിഐക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.