കാഞ്ഞങ്ങാട്: ഒരു ഉദ്യോഗസ്ഥൻ കുറ്റം ചെയ്യുമ്പോൾ നഷ്ടമാകുന്നത് സർക്കാർ പ്രതിഛായയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ പോലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത്, വില്ലേജ് ഓഫീസുകളും പോലീസ് സ്റ്റേഷനുമാണ് ജനങ്ങൾ കൂടുതലായി ബന്ധപ്പെടുന്ന സർക്കാർ സ്ഥാപനങ്ങൾ. ഇവിടെ നല്ല മുഖത്തോടെജനങ്ങളെ സ്വീകരിക്കണം. 24 ഇനം ആവശ്യങ്ങൾക്കായാണ് പൊതുജനങ്ങൾ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുന്നത്. പറ്റുമെങ്കിൽ അപേക്ഷ തരുന്ന അന്നുതന്നെ ആവശ്യം സാധിച്ചുനൽകണം. പോലീസ് ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്ന ബോധം വരണമെങ്കിൽ സത്യസന്ധമായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.