തൃശൂർ: എക്സ്പ്രസ് പത്രാധിപരായിരുന്ന ടി.വി. അച്യുത വാര്യരുടെ സ്മരണാർത്ഥം തൃശൂർ പ്രസ്ക്ലബ് ഏർപ്പെടുത്തിയ നാലാമത് അച്യുതവാര്യർ പുരസ്കാരത്തിനു മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോയിലെ കാമറാമാൻ ഷമീർ മച്ചിങ്ങലും ജനയുഗം കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫർ വി. എൻ. കൃഷ്ണപ്രകാശും അർഹരായി. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ.
പരിസ്ഥിതി പ്രമേയമായ ഫോട്ടോകളും ഫീച്ചറുകളുമാണ് അവാർഡിനു പരിഗണിച്ചത്. കെ. രാജഗോപാൽ, സി.എ. കൃഷ്ണൻ, ജോസഫ് ലാസർ എന്നിവരാണ് അവാർഡ് നിർണയിച്ചത്. അടുത്ത മാസം തൃശൂരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.