തിരുവനന്തപുരം: മത്സ്യമേഖലയോടും മത്സ്യത്തൊഴിലാളികളോടും സംസ്ഥാന സർക്കാർ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 30ന് ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ ഉപവസിക്കുമെന്ന് കേരള കോണ്ഗ്രസ് (ലയനവിരുദ്ധ വിഭാഗം) ചെയർമാനും എൻഡിഎ ദേശീയ സമതി അംഗവുമായ പി.സി.തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ ലത്തീൻ രൂപതാധ്യക്ഷൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പുഴയിൽ ഉപവാസം ഉദ്ഘാടനം ചെയ്യും.