കോട്ടയം: കേരള സ്റ്റേറ്റ് ഫോർമർ എംഎൽഎ ഫോറത്തിന്റെ മധ്യമേഖലയിൽനിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായി സ്റ്റീഫൻ ജോർജിനെ ഫോറം ചെയർമാൻ എം. വിജയകുമാർ നാമനിർദേശം ചെയ്തതായി സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.എം. മാത്യു അറിയിച്ചു.
ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റും എകെസിസി കേന്ദ്ര വൈസ് പ്രസിഡന്റും കൈപ്പുഴ സെന്റ് ജോർജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമാണ് സ്റ്റീഫൻ ജോർജ്.
ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റും എകെസിസി കേന്ദ്ര വൈസ് പ്രസിഡന്റും കൈപ്പുഴ സെന്റ് ജോർജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമാണ് സ്റ്റീഫൻ ജോർജ്.