തൃശൂർ: കോഫി ഹൗസ് ആസ്ഥാനം ഇന്നലെയും തുറന്നില്ല. കോടതിവിധിയനുസരിച്ചു ഭരണം ഏറ്റെടുക്കാൻ എത്തിയ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും അകത്തു പ്രവേശിക്കാനാകാതെ ഏറെസമയം പുറത്തു കാത്തുനിന്നശേഷം സ്ഥലംവിട്ടു.
ഹൈക്കോടതി വിധി പ്രസ്താവിച്ചതു കേട്ടതാണെങ്കിലും അഡ്മിനിസ്ട്രേറ്റർ ചുമതല കൈമാറാൻ തയാറാകാതെ ഓഫീസ് പൂട്ടിയിട്ടെന്നു ഭരണസമിതി അംഗങ്ങൾ പറഞ്ഞു. അനധികൃതമായി ഓഫീസ് പൂട്ടിയിട്ടതിനെതിരേ ഭരണസമിതി അംഗങ്ങളും ജീവനക്കാരും തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കു പരാതി നൽകി.
റംസാൻ പ്രമാണിച്ചു തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ ഇനി ചൊവ്വാഴ്ചയേ ഓഫീസ് തുറക്കാൻ സാധ്യതയുള്ളൂ.
സൊസൈറ്റിയുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.