തിരുവനന്തപുരം: മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോണ്ഗ്രസ് ബൂത്ത്തലത്തിൽ നടക്കുന്ന ഇന്ദിരാ കുടുംബസംഗമങ്ങളിൽ പങ്കെടുത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന പര്യടനം ജൂലൈ രണ്ടിന് കൊല്ലം ജില്ലയിൽ നിന്നു തുടങ്ങുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി തന്പാനൂർ രവി അറിയിച്ചു.
വിവിധ ജില്ലകളിൽ കെപിസിസി പ്രസിഡന്റ് ഹസൻ പങ്കെടുക്കുന്ന ഇന്ദിരാ കുടുംബ സംഗമങ്ങളുടെ തീയതി ചുവടെ ചേർക്കുന്നു.
പത്തനംതിട്ട - ജൂലൈ 10, ആലപ്പുഴ - 11 , കോട്ടയം - 12, പാലക്കാട് - 13, 16, 17 ഉം തീയതികളിൽ, തിരുവനന്തപുരം, തൃശൂർ - 18, കാസർഗോഡ് - 19, കണ്ണൂർ - 20, വയനാട് - 21, ഇടുക്കി - 22, എറണാകുളം - 24, മലപ്പുറം - 29, കോഴിക്കാട് - 30. മ ുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിവിധ ജില്ലകളിലെ ഇന്ദിരാ കുടുംബസംഗമങ്ങളിൽ പങ്കെടുക്കും.
മൂന്നാം വാർഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെയും ഒന്നാം വാർഷികം ആഘോഷിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെയും ജനദ്രോഹ ഫാസിസ്റ്റ് ഭരണ ശൈലിയും ഭരണ പരാജയങ്ങളും ജനങ്ങൾക്ക് മുന്നിൽ വ്യക്തമായി വിശദീകരിക്കുന്ന ഹ്രസ്വചിത്രവും കുടുംബസംഗമങ്ങളിൽ പ്രദർശിപ്പിക്കും. ’ഐക്യഭാരതത്തിന് ജീവൻ സമർപ്പിച്ചോരമ്മേ; ഇന്ദിരാജീ പ്രണാമം’ എന്ന് ആലേഖനം ചെയ്ത പോസ്റ്ററും കുടുംബസംഗമങ്ങൾ നടക്കുന്ന ബൂത്തുകളിൽ പ്രദർശിപ്പിക്കുന്നതിനായി കെപിസിസി പുറത്തിറക്കിയിട്ടുണ്ട്.
സംഗമത്തിൽ അതതു ബൂത്തിലെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ഇന്ദിരാജിയുടെ ജന്മശതാബ്ദിയുടെ ഓർമയ്ക്കായി ഓരോ ബൂത്തിലും അഞ്ച് വ്യക്ഷത്തൈകൾ വീതം നടും. എല്ലാ ബൂത്തുകളിലുമായി ഒരുലക്ഷം വ്യക്ഷത്തൈകൾ സംസ്ഥാനത്ത് നട്ടുപിടിപ്പിക്കണമെന്നാണ് കെപിസിസി നിർദേശം.ഇതിനു പുറമേ ഓരോ ബൂത്തിലേയും മുതിർന്ന കോണ്ഗ്രസ് പ്രവർത്തകരെ ആദരിക്കുകയും കോണ്ഗ്രസ് കുടുംബങ്ങളിലടക്കം വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പ്രിയദർശിനി അവാർഡ് നൽകി അനുമോദിക്കുകയും ചെയ്യുമെന്നും തന്പാനൂർ രവി അറിയിച്ചു.