കൊച്ചി: വിപത് സന്ദേശങ്ങൾ ഉയർത്തുന്ന വലതുപക്ഷ ആശയധാരകളെ ചെറുത്തു തോൽപ്പിക്കാൻ പ്രത്യയശാസ്ത്രപരമായ ശാക്തീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിൽ ഗവേഷണ കേന്ദ്രം ചെയർമാൻ പി. രാജീവ് അധ്യക്ഷത വഹിച്ചു.സി.എം. ദിനേശ് മണി സ്വാഗതം പറഞ്ഞു.