തിരുവനന്തപുരം: പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ പിഞ്ചുകുഞ്ഞടക്കം ഏഴു പേർ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശികളായ സഫർ അലി-നജ്ല ദമ്പതികളുടെ മകൻ മുഹമ്മദ് സഫ്വാനാണു ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്.
തൃശൂർ സ്വദേശികളായ കുരിയച്ചിറ തെങ്ങും തോട്ടത്തിൽ ബിനിത (35), ഒല്ലൂർ ചക്കാലമറ്റം വത്സ (45), ചേലക്കര സ്വദേശി പങ്ങാരപ്പിള്ളി കല്ലിടമ്പിൽ സുജാത (40) എന്നിവരും പനി ബാധിച്ചു മരിച്ചു. എച്ച്1 എൻ1 ബാധിച്ച് ഇടുക്കി കുടയത്തൂർ സ്വദേശി സന്ധ്യ(32) മരിച്ചു. ആലപ്പുഴ കുറത്തിക്കാട് സ്വദേശി സുബിൻ (18) ഡെങ്കിപ്പനി പിടിപെട്ടു മരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ശ്രീധർ ചിക്കൻപോക്സ് പിടിപെട്ടും കോഴിക്കോട് നന്മണ്ട സ്വദേശി സിനിൽകുമാർ ഹെപ്പറ്റൈറ്ററിസ് എ ബാധിച്ചും മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 187 ആയി.
സംസ്ഥാനത്ത് ഇന്നലെ 22,689 പേർ പനി പിടിപെട്ടു വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
ഇന്നലെ 178 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇതിൽ 56 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിലും തിരുവനന്തപുരം തന്നെയാണു മുന്നിൽ.
തിരുവനന്തപുരത്ത് 3268 പേരാണ് പനിബാധിച്ച് ചികിത്സതേടിയത്. കൊല്ലം -1968 (ഡെങ്കി 36), പത്തനംതിട്ട-815 (ഡെങ്കി 13), ഇടുക്കി- 588 (ഡെങ്കി 2), കോട്ടയം- 1287 (ഡെങ്കി 5), ആലപ്പുഴ- 1258 (ഡെങ്കി 11), എറണാകുളം- 1433, തൃശൂർ -1959 (ഡെങ്കി 9), പാലക്കാട് -2490 (ഡെങ്കി 9), മലപ്പുറം- 2414 കോഴിക്കോട്-2224 (ഡെങ്കി21), വയനാട് -894 (ഡെങ്കി 5), കണ്ണൂർ -1473 (ഡെങ്കി 6)കാസർഗോഡ് -618 (ഡെങ്കി 5 ) എന്നിങ്ങനെയാണ് ജില്ലകളിലെ പനി ബാധിതരുടെ കണക്ക്.