കോട്ടയം: ഉത്പാദന ചെലവിനെക്കാൾ 50 ശതമാനമെങ്കിലും ഉയർന്ന നിരക്കിൽ കാർഷിക വിളകൾക്ക് എല്ലാ വർഷവും കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും ഇതുറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്നും കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണി എംഎൽഎ.
വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകന്റെ നിലനിൽപ്പിന് ഇത് അനിവാര്യമാണ്. കാർഷിക വിളകൾക്കു താങ്ങുവില പ്രഖ്യാപിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, അന്താരാഷ്ട്ര കരാറുകളിലെ കർഷക ദ്രോഹവ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റി നടത്തുന്ന വിവിധങ്ങളായ കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബീഫിന്റെ പേരിൽ നിയമഭേദഗതിക്കു വ്യഗ്രത കാട്ടിയ കേന്ദ്ര സർക്കാർ കടക്കെണിയിൽപ്പെട്ട് മരിക്കുന്ന കർഷകനെ സഹായിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ, വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശേരി, അറയ്ക്കൽ ബാലകൃഷ്ണപിള്ള, പി.കെ. സജീവ്, ഡി.കെ. ജോണ്, തോമസ് എം. മാത്തുണ്ണി, ഇ.ജെ. ആഗസ്തി, സണ്ണി തെക്കേടം, വിജി എം. തോമസ് എന്നിവർ പ്രസംഗിച്ചു.
പാർട്ടി നേതാക്കളായ വി.വി. ജോഷി, ജോസ് ടോം, ബാബു ജോസഫ്, ജോബ് മൈക്കിൾ, എം.എം. ഫ്രാൻസിസ്, സ്റ്റീഫൻ ജോർജ്, ജോർജുകുട്ടി അഗസ്തി, മേരി സെബാസ്റ്റ്യൻ, ജോണ് കെ. മാത്യു, ചാണ്ടി മാസ്റ്റർ, ചെറിയാൻ പോളച്ചിറയ്ക്കൽ, ജേക്കബ് തോമസ് അരികുപുറം, ജോബി ജോണ്, ബെന്നി കക്കാട്, ബേബി വട്ടക്കുന്നേൽ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഫിലിപ്പ് കുഴികുളം, സേവി കുരിശുവീട്ടിൽ, പ്രിൻസ് ലൂക്കോസ്, രാരിച്ചൻ നീറണാകുന്നേൽ, വി.സി. ഫ്രാൻസിസ്, ബേബി മാത്യു, സഖറിയാസ് കുതിരവേലി, രാകേഷ് ഇടപ്പുര, കെ.പി. ജോസഫ് തുടങ്ങിയവർ ട്രെയിൻ സമരത്തിനു നേതൃത്വം നൽകി.