തിരുവനന്തപുരം:ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിൽ കർഷകനായ ജോയി തൂങ്ങിമരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കോഴിക്കോട് വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല.
ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാൻ അപേക്ഷ നൽകിയിട്ടും ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്താണ് കർഷകനായ ജോയി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. വില്ലേജ്- താലൂക്ക് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കാനാണ് ഡയറക്ടറുടെ നിർദേശം.