തിരുവനന്തപുരം: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിന് ജെഡിയു കേരള ഘടകം വോട്ട് ചെയ്യില്ലെന്ന് സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ എം.പി. പാർട്ടിയുടെ ആസ്ഥാനമായ ജെപി ഭവനിൽ നേതൃയോഗശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനാകില്ലെന്ന് ജെഡിയു അഖിലേന്ത്യാ അധ്യക്ഷൻ നിതീഷ്കുമാറിനോട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി കേരള ഘടകത്തിന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്ന് നിതീഷ്കുമാർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. രാംനാഥ് കോവിന്ദ് മുൻ സോഷ്യലിസ്റ്റാണെന്നാണ് അഖിലേന്ത്യാ പ്രസിഡന്റ് പറയുന്നത്. എന്നാൽ രാംനാഥ് കോവിന്ദ് ബിജെപിയുടെ സ്ഥാനാർഥിയാണ്. അതിനാൽ തങ്ങൾക്കു പിന്തുണയ്ക്കാനാകില്ല.
ജെഡിയു കേരള ഘടകത്തിന്റെ വോട്ട് പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിനു നൽകും. ജനതാപാർട്ടി രൂപീകരണത്തിന്റെ 40-ാം വാർഷികാചരണ ഓഫീസിന്റെ ഉദ്ഘാടനം പാർട്ടി ആസ്ഥാനത്ത് എം.പി. വീരേന്ദ്രകുമാർ എംപി നിർവഹിച്ചു.