കോട്ടയം: കർഷകനെ ശരിയാക്കാൻ ജനാധിപത്യ ലക്ഷ്യം മറക്കുന്ന ഭരണക്കാർക്കും ബാങ്കുകാർക്കുമെതിരേ രാജ്യവ്യാപക കർഷക പ്രക്ഷോഭം അനിവാര്യമെന്നു കർഷക യൂണിയൻ-എം കോട്ടയം ജില്ലാ കമ്മിറ്റി.പെരുകുന്ന കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക സമരങ്ങൾക്കു യോഗം പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് ജോയി നടയിൽ അധ്യക്ഷതവഹിച്ചു.