തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് 2018 ജൂലൈ മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുളള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്നിനും രണ്ടിനും നടക്കും. ആണ് കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. 2018 ജൂലൈ ഒന്നിന് അഡ്മിഷന് സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയൊ, ഏഴാം ക്ലാസ് പാസാകുകയോ വേണം. 2005 ജൂലൈ രണ്ടിന് മുമ്പോ, 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. അഡ്മിഷന് നേടിയതിനു ശേഷം ജനനതീയതിയില്‍ മാറ്റം അനുവദനീയമില്ല.
പ്രവേശനപരീക്ഷയ്ക്കുളള അപേക്ഷാ ഫോമും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും, എസ്സി/എസ്ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും.
അപേക്ഷ ലഭിക്കുന്നതിന് മുകളില്‍ പറയുന്ന തുകയ്ക്കുളള ഡിമൻഡ് ഡ്രാഫ്റ്റ് ദി കമന്‍ഡാന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്, ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്ത് സഹിതം ദി കമന്‍ഡാന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
കേരളത്തിലും ലക്ഷദീപിലും ഉള്ള അപേക്ഷകര്‍ 2017 സെപ്റ്റംബര്‍ 30 ന് അകം അപേക്ഷി ക്കണം