തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് റാങ്ക് പട്ടിക സിബിഎസ്ഇ ഇന്നലെ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റാങ്ക് പട്ടിക പ്രസിദ്ധീകരണം വേഗത്തിലാക്കാനുള്ള നടപടികൾ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ആരംഭിച്ചു.
നീറ്റ് പരീക്ഷാ ഫലം ഈ മാസം 26 ന് വരുമെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ നാലിനു സംസ്ഥാനത്തെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചിരുന്നത്. എന്നാൽ 23 നു തന്നെ സിബിഎസ്ഇ നീറ്റ് ഫലം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ സിബിഎസ്ഇയിൽ നിന്നു കേരളത്തിന്റെ പട്ടിക ലഭിക്കുമെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷ്ണറേറ്റിന്റെ കണക്കുകൂട്ടൽ.
ഇത്തരത്തിൽ പട്ടിക കിട്ടിയാൽ ഈ പട്ടികയിൽ സംസ്ഥാനത്തെ സംവരണ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ളവ ചേർത്ത് സംസ്ഥാനം പ്രത്യേക പട്ടിക ജൂലൈ രണ്ടിനുള്ളിൽ പുറത്തിറക്കാനുള്ള നടപടികളാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ നടക്കുന്നത്.