തിരുവനന്തപുരം: ഹൈദരാബാദിനും കൊച്ചുവേളിയ്ക്കുമിടയിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനു ദക്ഷിണ റെയിൽവേ താഴെപ്പറയുന്ന സ്പെഷൽ ട്രെയിനുകൾ ഓടിക്കും.
ഹൈദരാബാദ് - കൊച്ചുവേളി സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (നം. 07115) ജൂലൈ ഒന്ന്, എട്ട് തീയതികളിൽ ( ശനിയാഴ്ച ) ഹൈദരാബാദിൽ നിന്നു രാത്രി ഒമ്പതിന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ പുലർച്ചെ 3.20 ന് കൊച്ചുവേളിയിലെത്തും.
മടക്കയാത്രയിൽ കൊച്ചുവേളി - ഹൈദരാബാദ് സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (നം. 07116) ജൂലൈ മൂന്ന്, പത്ത് തീയതികളിൽ (തിങ്കളാഴ്ചകൾ) രാത്രി 8.15 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് ബുധനാഴ്ചകളിൽ 3.30 ന് ഹൈദരാബാദിലെത്തും.
ഈ ട്രെയിനുകൾക്ക് കൊല്ലം, കായംകുളം, ചെങ്ങന്നൂർ തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, വാണിയമ്പാടി, അമ്പൂർ, കാട്ട്പാടി, ചിറ്റൂർ, തിരുപ്പതി, റെനിഗുണ്ട , ഗുഡൂർ, നെല്ലൂർ, ഓംഗോൾ, തെനാലി, ഗുണ്ടൂർ, പിഗിടിപ്പള്ളി, സെക്കന്തരാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഈ ട്രെയിനുകൾക്ക് 16 സ്ലീപ്പർ ക്ലാസ് കോച്ചുകളുണ്ടാകും.