തിരുവനന്തപുരം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശിപാര്‍ശയെത്തുടര്‍ന്ന് മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്ക് കെ ടെറ്റ് പരീക്ഷയില്‍ അര്‍ഹതപ്പെട്ട മാര്‍ക്കിളവ് മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ അംഗീകരിച്ചു.
അര്‍ഹതപ്പെട്ട അഞ്ചു ശതമാനം മാര്‍ക്കിളവ് ലഭിക്കാത്തതിനാല്‍ കെ ടെറ്റ് പരീക്ഷയില്‍ പരാജയം നേരിടേണ്ടിവന്ന ഒരുപറ്റം അധ്യാപകരാണ് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനെ സമീപിച്ചത്. കമ്മീഷന് ഇക്കാര്യം പരിഗണിച്ച് അഞ്ചു ശതമാനം മാര്‍ക്കിളവ് മുന്‍കാല പ്രാബല്യത്തോടുകൂടി അര്‍ഹതപ്പെട്ടവര്‍ക്ക് നല്കാന് സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരുന്നു. അര്‍ഹതപ്പെട്ട മാര്‍ക്കിളവ് നല്കാന് സര്‍ക്കാര്‍ തയാറായെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയിരുന്നില്ല.