പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ധ്വജ പ്രതിഷ്ഠ നാളെ രാവിലെ 11. 50നും 1.40നും മധ്യേ നടക്കും. രാവിലെ ഗണപതി ഹോമം, ഉഷ: പൂജ, ധ്വജപരിഗ്രഹം, മരപ്പാണി എന്നീ ചടങ്ങുകൾക്കു ശേഷമാണു ധ്വജപ്രതിഷ്ഠയെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.ധ്വജപ്രതിഷ്ഠ നടത്തിയ ശേഷമുളള ശബരിമല ഉത്സവം 28ന് കൊടിയേറും. രാവിലെ 9.15ന് ചടങ്ങുകൾ ആരംഭിക്കും. ആറാട്ട് ദിനമായ ജൂലയ് ഏഴിന് രാവിലെ ഒന്പതിന് ആറാട്ട് പുറപ്പാട്, 11ന് പമ്പയിൽ ആറാട്ട്. 6.30ന് ദീപാരാധന.