കൊച്ചി: ചെറിയ പെരുന്നാൾ 25ന് ആയിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ചന്ദ്രമാസ കലണ്ടർ അനുസരിച്ച് മേയ് 26നാണ് റമദാൻ ആരംഭിച്ചത്. അതിനാൽ റമദാൻ 30 പൂർത്തിയാക്കിയ ശേഷം 25നു ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
24നാണ് പുതിയ ചന്ദ്രോദയം. അന്ന് സൂര്യാസ്തമയശേഷം ചന്ദ്രനെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കില്ല. സർക്കാർ സ്ഥാപനമായ നാഷണൽ ഹൈഡ്രോഗ്രാഫിക്സ് ഓഫീസ് പ്രസിദ്ധീകരിക്കുന്ന നോട്ടിക്കൽ അൽമനാക് അടിസ്ഥാനമാക്കിയുള്ള ചന്ദ്രമാസ തീയതികൾ തികച്ചും ശാസ്ത്രീയമാണെന്നും പൊതു കലണ്ടറിൽ ഈ തീയതി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുസ്തഫ മുഹമ്മദ്, എം.ഇ. അബ്ദുറഹ്മാൻ, പി.എം. മാഹിൻ, പി.എസ്. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.