കാഞ്ഞിരപ്പള്ളി: ഏറ്റെടുക്കുന്ന സംരംഭങ്ങളിൽ ആത്മാർഥതയോടെ പ്രവർത്തിച്ച വ്യക്തിത്വത്തിനുടമയായിരുന്നു ഫാ. മാത്യു വടക്കേമുറിയെന്ന് സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ മെംബർ സെക്രട്ടറി ഷീല തോമസ്. ഫാ. മാത്യു വടക്കേമുറി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അവർ.
ആശയങ്ങളിൽ വ്യത്യസ്ത നിലപാട് പുലർത്തിയിരുന്ന അദ്ദേഹം കർഷകരുടെ ശബ്ദമായിരുന്നു.
ചെറുകിട കർഷകരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുവാൻ ശ്രമിച്ച ഫാ. വടക്കേമുറിയുടെ ആദർശങ്ങൾ അനുകരിക്കാവുന്നതാണ്. ഭരണ വ്യവസ്ഥകൾക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ കർത്തവ്യങ്ങൾ മറക്കുന്പോൾ ഇവരെ തിരുത്താൻ ഫാ. വടക്കേമുറി കാട്ടിയ പോരാട്ടങ്ങൾ എടുത്തുപറയേണ്ടതാണെന്നും ഷീല തോമസ് കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. അഗസ്റ്റിൻ നെല്ലിയാനി അധ്യക്ഷതവഹിച്ചു. ഫാ. മാത്യു വടക്കേമുറി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് അർഹരായ ജോബി സെബാസ്റ്റ്യൻ കോതമംഗലം, കണ്ണൂർ ഹോപ്പ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ജയമോഹൻ, കോട്ടയം ദർശന ഓട്ടോസിലെ സജിമോൻ എന്നിവരെ അവാർഡ് സെലക്ഷൻ കമ്മിറ്റി മെംബർ ഏബ്രഹാം പൂവത്താനി പരിചയപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് മെംബർ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഫൗണ്ടേഷൻ ട്രസ്റ്റ് മെംബർ ഫാ. ജോർജ് കൊച്ചുപറന്പിൽ, സിബി ശൗര്യാംകുഴി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ ഫാ. ജോൺ വെട്ടുവയലിൽ, ഫാ. ജേക്കബ് പുറ്റനാനി, സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാ. റോയി മാത്യു വടക്കേൽ, ഫാ. സിൽവാനോസ് മഠത്തിനകം എന്നിവർ സന്നിഹിതരായിരുന്നു.