തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി റിട്ട. പ്രഫ. ഡോ. കെ.ടി. അഗസ്റ്റിൻ രചിച്ച കേരളത്തെ കണ്ടെത്തൽ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രിയദർശിനി പബ്ളിക്കേഷൻ സൊസൈറ്റിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം പ്രീമിയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗത്തിൽ മുൻ പോലീസ് സൂപ്രണ്ട് ജോർജ് ജോസഫ് പ്രഫ. എൻ.എൻ. മാത്യുവിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.
ലൂർദ് ഫൊറോന വികാരി ഫാ. ജോസ് വിരുപ്പേൽ അധ്യക്ഷത വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. തന്പാൻ, കേരള സാഹിത്യ അക്കാദമി മുൻ അംഗം പാലോട് വാസുദേവൻ നായർ, കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ പ്രഫസർ ജോസഫ് ഫ്രാൻസിസ്, പ്രഫ. കെ.കെ. ജോസ്, പ്രഫ. ആർ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.