കട്ടപ്പന: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസണ്‍സ് അസോസിയേഷൻസ് കേരളയുടെ 21-ാം വാർഷികം 30-ന് ഇരട്ടയാറിൽ നടക്കും. ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനം റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനംചെയ്യും. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയുടെ 170 യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
എല്ലാ മുതിർന്ന പൗരൻമാരുടെയും പ്രാതിനിധ്യം ഉൾക്കൊണ്ട് അവരുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. 2020 ആകുന്പോഴേക്കും ജനസംഖ്യയുടെ 18 ശതമാനം മുതിർന്ന പൗരന്മാരാകും. കാലം കഴിയുന്തോറും സംരക്ഷണസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. വികസിത രാജ്യങ്ങളിലേതുപോലെ സർക്കാർതലത്തിൽ മുതിർന്ന പൗരന്മാർക്ക് ഇവിടെ സംരക്ഷണവും കരുതലും ലഭിക്കുന്നില്ലെന്ന് സ്വാഗതസംഘം ചെയർമാൻ തോമസ് ജോസഫ് എക്സ്എംഎൽഎ, വർക്കിംഗ് ചെയർമാൻ പി.ടി. വർക്കി പുളിയംകുന്നേൽ, ജോയിന്റ് കണ്‍വീനർ ഒ.എസ്. പ്രഭാകരൻനായർ, ജനറൽ കണ്‍വീനർ ഒൗസേപ്പച്ചൻ ശൗര്യാംകുഴി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.