കോട്ടയം: ഡോ. ഗുരു ഗോപിനാഥ് പ്രതിഭാ പുരസ്കാരത്തിന് ഗായകൻ സി.എൻ. വേണുഗോപാൽ അർഹനായി. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഗുരുഗോപിനാഥ് വിദ്യാകലാനിധി അവാർഡിനും തെരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്റ് കേരള പ്രസിഡന്റ് ഗുരുഗോപിനാഥ്, സിനിമാനടൻ നെടുമുടി വേണു, ഡോ. എം.ജി. ശശിഭൂഷൺ, പ്രഫ. വട്ടപ്പറന്പിൽ ഗോപിനാഥപിള്ള എന്നിവർ അംഗങ്ങളായുള്ള വിദഗ്ധ സമിതിയാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുത്തത്. 24ന് ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ നടക്കുന്ന ഡോ. ഗുരുഗോപിനാഥിന്റെ 108-ാം ജയന്തി സമ്മേളനത്തിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പുരസ്കാരങ്ങൾ നല്കും.