കൊച്ചി: പുതുവൈപ്പിലെ നിർദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേയുള്ള സമരം ഒത്തുതീർപ്പാക്കുന്നതിനു മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനങ്ങൾ സ്വാഗതാർഹമെന്നു വരാപ്പുഴ അതിരൂപത ആക്ഷൻ കൗണ്‍സിൽ.
ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കണമെന്നും പോലീസ് അതിക്രമത്തിനെതിരേ നടപടികൾ സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നുമാണു യോഗത്തിൽ ആക്്ഷൻ കൗണ്‍സിൽ പ്രതിനിധികൾ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ചു നൽകിയ കത്തിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിനു വിധേയമായി കോസ്റ്റൽ സോണ്‍ മാനേജ്മെന്റ് അഥോറിട്ടി നൽകിയിട്ടുള്ള അനുമതിയുടെ നിബന്ധനകൾ നിർമാണപ്രവർത്തനങ്ങളിൽ പാലിച്ചിട്ടുണ്ടോയെന്നതും, ജനസാന്ദ്രതയേറിയ പുതുവൈപ്പിൽനിന്നു സംഭരണകേന്ദ്രം മാറ്റി സ്ഥാപിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാർ നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ജനങ്ങളോടൊപ്പം ജാഗ്രതയോടെ നിലകൊള്ളുമെന്നും ആക്്ഷൻ കൗണ്‍സിലിനുവേണ്ടി ചർച്ചയിൽ പങ്കെടുത്ത കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ പറഞ്ഞു.
സമരം തുടരുമെന്ന്
കൊച്ചി: ഐഒസിയുടെ പാചകവാതക സംഭരണകേന്ദ്ര പദ്ധതി പുതുവൈപ്പിൽനിന്നു മാറ്റുന്നതു വരെ പ്രദേശവാസികളുടെ പ്രതിഷേധസമരം തുടരുമെന്ന് എൽപിജി ടെർമിനൽ വിരുദ്ധ സമരസമിതി കണ്‍വീനർ കെ.എസ്. മുരളി പറഞ്ഞു. ഒത്തുതീർപ്പു ചർച്ചയിലെ തീരുമാനങ്ങളുമായി സഹകരിക്കുമെന്നും കെ.എസ്. മുരളി പറഞ്ഞു.