തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിക്കും പെണ്‍കുട്ടിയുടെ വീടിനും പോലീസ് സംരക്ഷണം ഏർപ്പെടുത്തി. അയ്യപ്പദാസിൽ നിന്നു ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് പെണ്‍കുട്ടി പേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പെണ്‍കുട്ടിക്കും വീടിനും സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.