തിരുവനന്തപുരം: നാടാകെ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായെങ്കിലും ദിനംപ്രതി പനി പിടിപെട്ടു ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ചു ഇന്നലെ 24,318 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
എറണാകുളം സ്വദേശി സുബൈറ അഷറഫ് (48), തിരുവനന്തപുരം വർക്കല സ്വദേശി മുഹമദ് സാദിഖ് (63) എന്നിവർ പനി പിടിപെട്ടു ചികിത്സയിലായിരിക്കെ ഇന്നലെ മരിച്ചു. സംസ്ഥാനത്തു 138 പേർക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 74 പേർ തിരുവനന്തപുരത്താണ്.