ചിറ്റൂർ: ഡെങ്കിപ്പനി ലക്ഷണങ്ങളോടുകൂടി അത്യാസന്ന നിലയിൽ താലൂക്ക് ആശുപത്രിയിൽനിന്നു ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഗൃഹനാഥൻ മരിച്ചു. ചിറ്റൂർ കൊശത്തറ അബ്ദുൾ ഹമീദിന്റെ മകൻ ഇർഷാദ് ( 45) ആണ് ഇന്നലെ രാവിലെ മരിച്ചത്.
നാലുദിവസം മുമ്പ് ഇർഷാദിനെ പനിബാധിച്ച് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. രക്തപരിശോധന നടത്തി റിപ്പോർട്ട് നല്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ പരിശോധന നടത്തിയില്ല. രാവിലെ ഗുരുതരാവസ്ഥയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടർ ഉടൻ ജില്ലാ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചതിനെതുടർന്ന് യാത്രയ്ക്കിടെയാണ് മരിക്കുകയായിരുന്നു. ഭാര്യ: ഷാഹിന. മക്കൾ: സഹറിൻ, ഇർഷാദ്.