തിരുവനന്തപുരം : ജിഎസ്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികളുടെ സംശയങ്ങൾ പരിഹരിക്കാൻ സംസ്ഥാന വാണിജ്യ നികുതി വകുപ്പ് പുതിയ ഇ-മെയിൽ സംവിധാനം തുടങ്ങി. വ്യാപാരികൾ ജിഎസ്ടിയുമയി ബന്ധപ്പെട്ട് തങ്ങളുടെ എല്ലാ സംശയങ്ങളും postgs tquestions@kerala.go.v.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. ഇ-മെയിലിൽ ലഭിക്കുന്ന സംശയങ്ങൾ വകുപ്പിലെ ഉദ്യോഗസ്ഥർ ക്രോഡീകരിച്ചു മറുപടി സഹിതം പുസ്തകരൂപത്തിൽ വ്യാപാരികൾക്കു ലഭ്യമാക്കും.