അരുവിത്തുറ: മദ്യ, മയക്കുമരുന്ന് ലോബികൾ ശക്തിയാർജിക്കുന്ന അപകടാവസ്ഥയിലേക്കു രാജ്യവും നാടും നീങ്ങുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോക ലഹരിവിരുദ്ധദിനമായ ജൂണ്‍ 26ന് മുന്നോടിയായി കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോർജ് കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുവാൻ ഏറ്റവും ആവശ്യം മദ്യത്തിന്റെ വ്യാപനം ഇല്ലാതാക്കുക എന്നതാണ്. അതോടൊപ്പം ബോധവത്കരിച്ചും ചികിത്സിച്ചും ഈ വിപത്തിൽനിന്നു ലഹരിയാസക്തി രോഗികളെ മാറ്റിയെടുക്കണം. ഈ കാര്യത്തിൽ കെസിബിസിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രശംസാർഹമാണ്. - അദ്ദേഹം പറഞ്ഞു.
മദ്യവർജനമല്ല മദ്യനിരോധനമാണു സംസ്ഥാനത്ത് അനിവാര്യമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഫാ. തോമസ് വെടിക്കുന്നേൽ, മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഡോ. എം.വി. ജോർജുകുട്ടി, ഫാ. മാത്യു പുതിയിടത്ത്, സിസ്റ്റർ റെനി മേക്കലാത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. ഏബ്രഹാം തകിടിയേൽ എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ്, സെന്റ് ജോർജ് എച്ച്എസ് എസ്, സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആന്‍ഡ് ജൂനിയർ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.
പാലാ രൂപത തയാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററിന്റെ പ്രകാശനം മാർ ജോസഫ് കല്ലറങ്ങാട്ടിന് നൽകി പ്രതിപക്ഷനേതാവ് നിർവഹിച്ചു.