കോട്ടയം: നഴ്സിംഗ് മേഖലയിൽ എമിഗ്രേഷൻ, കാലോചിത വേതനം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആന്റോ ആന്റണി എംപി.
റിക്രൂട്ടിംഗ് സംബന്ധിച്ച പുതിയ നിയമങ്ങൾ വിദേശജോലി സാധ്യത കുറച്ചു. ലക്ഷങ്ങൾ മുടക്കി പഠിച്ച മലയാളികൾക്ക് ഇതോടെ വിദേശ സാധ്യത പരിമിതപ്പെടുകയും ചെയ്തു. ഇപ്പോഴും ഒട്ടേറെ സ്ഥാപനങ്ങൾ മലയാളികളുടെ രേഖകൾ പിടിച്ചു വയ്ക്കുകയും തിരികെ ചോദിച്ചാൽ ലക്ഷങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാവണം. തൃശൂരിൽ നടക്കുന്ന നഴ്സുമാരുടെ സമരം അർഹമായ വേതന വർധനവോടെ ഒത്തുതീർപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.