തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്മെന്റിൽ സ്ഥിര പ്രവേശനം നേടിയത് 1,13,697 വിദ്യാർഥികൾ. ഏറ്റവുമധികം കുട്ടികൾ സ്ഥിരപ്രവേശനം നേടിയതു മലപ്പുറം ജില്ലയിലാണ്- 14,728 പേർ. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ്- 11,004 വിദ്യാർഥികൾ.അപേക്ഷിച്ചവരിൽ 27,699 വിദ്യാർഥികൾ പ്രവേശനത്തിനായി അലോട്ട്മെന്റിൽ പങ്കെടുത്തില്ല.