തൃശൂർ: സ്കൂളിൽനിന്ന് തിരികെ എത്തിച്ച വാഹനം ഇടിച്ച് വിദ്യാർഥി മരിച്ചു. പീച്ചി എൽപി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയും ചെന്നായ്പ്പാറ ഉരുളൻകുന്ന് കൈപ്പറ്റ യേശുദാസിന്റെ ഏക മകനുമായ ജെസ്ലിൻ(ആറ്) ആണ് മരിച്ചത്.
സ്കൂൾ വിട്ടുവന്ന വാഹനത്തിൽനിന്നിറങ്ങി വീട്ടിലേക്കു പോകുംവഴിയാണ് അപകടം. വാഹനത്തിൽനിന്ന് ഇറങ്ങി പിറകിലുടെ റോഡ് മുറിച്ചു കടക്കുമ്പോൾ പിന്നിലേക്കെടുത്ത അതേ വാഹനം തട്ടി അടിയിൽപെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഉടനേ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ഷീല. സംസ്കാരം ഇന്നു വിജയമാതാ പള്ളിയിൽ.