തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് സമൂഹ മാധ്യമങ്ങളിലും സ്വകാര്യ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിലും പ്രചരിപ്പിച്ചതായി പരാതി. വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ കണ്ടുവെന്ന് അറിയിച്ചതിനെതുടർന്ന് സർവകലാശാല സൈബർ സെല്ലിൽ പരാതി നല്കി.
അവസാന വർഷ എംബിബിഎസ് പരീക്ഷയുടെ ഫലമാണ് പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പ് പ്രചരിപ്പിച്ചതായി പരാതി വന്നിരിക്കുന്നത്. പരീക്ഷാഫലം ഇന്നലെ ഉച്ചകഴിഞ്ഞ് സർവകലാശാല ഒൗദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
കോലഞ്ചേരി മലങ്കര മെഡിക്കൽ കോളജിന്റെ അവസാനവർഷ എംബിബിഎസ് വിദ്യാർഥികളുടെ ഫലമാണ് പ്രചരിപ്പിച്ചതായി പരാതിയുണ്ടായത്.
എന്നാൽ, തങ്ങളുടെ വെബ്സൈറ്റിൽ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും കോളജിനെതിരേ അപവാദം പ്രചരിപ്പിക്കുകയാണെന്നും കോളജ് അധികൃതർ അറിയിച്ചു.
ഇന്നലെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്ന ഫലത്തിൽ ഒരു കോളജിലെ വിദ്യാർഥികൾ എഴുതിയ പരീക്ഷയുടെ ഫലം മാത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി വിദ്യാർഥികൾ സർവകലാശാലയ്ക്കു പരാതി നല്കിയത്. ഐജിക്കാണ് സർവകലാശാല പരാതി നല്കിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.