കണ്ണൂർ: മീൻകുന്ന് ബീച്ചിൽ കടലോര സൗന്ദര്യം ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരിയായ വിദേശവനിതയെ തെരുവുനായ ആക്രമിച്ചു. ലണ്ടൻ സ്വദേശിനി ലൂസി(53)യെയാണ് തെരുവുനായ കടിച്ചത്. തിങ്കളാഴ്ച ആയിരുന്നു സംഭവം. പരിക്കേറ്റ ലൂസി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.