മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ചരിത്ര ഉത്സവമായ മാമാങ്കത്തിന്റെ കഥപറയുന്ന സിനിമയ്ക്ക് വേണ്ടി പത്ത് കോടിയിലേറെ ചിലവഴിച്ചാണ് സെറ്റ് ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉണ്ണി മുകുന്ദൻ, അനുസിത്താര, കനിഹ, അച്യുതൻ, സിദ്ധിഖ്, സുദേവ് നായർ, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലൻ, തരുണ്‍ അറോറ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
കണ്ണൂർ, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്.