+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെറ്റിൽ സഹനടന്‍റെ കരണംപുകച്ച് ബാഹുബലി നടി

സി​നി​മാ രം​ഗ​ത്ത് ഭാ​ഷാ ഭേ​ദ​മി​ല്ലാ​തെ പ​ല​വി​ധ തോ​ന്ന്യ​വാ​സ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​ത് ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണ്. പ​ല​രും പ്ര​തി​ക​രി​ക്കാ​നും ത​ങ്ങ​ളു​ടെ അ​
സെറ്റിൽ സഹനടന്‍റെ കരണംപുകച്ച് ബാഹുബലി നടി
സി​നി​മാ രം​ഗ​ത്ത് ഭാ​ഷാ ഭേ​ദ​മി​ല്ലാ​തെ പ​ല​വി​ധ തോ​ന്ന്യ​വാ​സ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​ത് ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണ്. പ​ല​രും പ്ര​തി​ക​രി​ക്കാ​നും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നുപ​റ​യാ​നും ധൈ​ര്യം കാ​ണി​ക്കു​ന്നു. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന സ്ത്രീ​ക​ൾ എ​ന്തി​നും വ​ഴ​ങ്ങു​ന്ന​വ​രാ​ണ് എ​ന്ന പൊ​തു​ബോ​ധ​ത്തി​ന്‍റെ മു​ഖ​മ​ട​ച്ചൊ​രു അ​ടി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് സ്കാ​ർ​ലെ​റ്റ് വി​ൽ​സ​ണ്‍ എ​ന്ന ന​ടി. ബാ​ഹു​ബ​ലി​യി​ലെ പ്ര​ശ​സ്ത​മാ​യ മ​നോ​ഹ​രി എ​ന്ന ഗാ​ന​ത്തി​ലൂ​ടെ അ​റി​യ​പ്പെ​ടു​ന്ന ഐ​റ്റം ഡാ​ൻ​സ​റാ​ണ് സ്കാ​ർ​ലെ​റ്റ്.

ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ഹ​ൻ​സ ഏ​ക് സ​ൻ​യോ​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഒ​രു ഗാ​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ഉ​മാ​കാ​ന്ത് എ​ന്ന ന​ട​ൻ സ്കാ​ർ​ലെ​റ്റി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ആ​ദ്യം മു​ടി​യി​ലും പി​ന്നീ​ടു ക​ഴു​ത്തി​ലും തൊ​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ ക്ഷ​മ ന​ശി​ച്ച സ്കാ​ർ​ലെ​റ്റ് ഉ​മാ​കാ​ന്തി​ന്‍റെ മു​ഖ​മ​ട​ച്ച് ന​ല്ലൊ​രു ചൂ​ട​ൻ അ​ടിവ​ച്ചു കൊ​ടു​ത്തു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ദ്യം ആ​ർ​ക്കും മ​ന​സി​ലാ​യി​ല്ല. ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വെ​ച്ച് എ​ല്ലാ​വ​രും ഓ​ടി​യെ​ത്തി. സ്കാ​ർ​ലെ​റ്റ് എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ ആ​ക​ട്ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. താ​നൊ​ന്നും ചെ​യ്തി​ല്ലെ​ന്ന് ഉ​മാ​കാ​ന്ത് പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.



ന​ടി​യോ​ട് മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ഉ​മാ​കാ​ന്തി​നെ സി​നി​മ​യി​ൽ നി​ന്നും വി​ല​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ഉ​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​വ് സു​രേ​ഷ് ശ​ർ​മ്മ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ പ​രാ​തി​യും ന​ൽ​കു​മെ​ന്നു നി​ർ​മാ​താ​വ് പ​റ​യു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രി​ട്ടീ​ഷ് മോ​ഡ​ലും ഡാ​ൻ​സ​റു​മാ​ണ് സ്കാ​ർ​ലെ​റ്റ്. ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ട, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി 12 സി​നി​മ​ക​ളി​ൽ ഇ​തി​ന​കം സ്കാ​ർ​ലെ​റ്റ് ഐ​റ്റം ഡാ​ൻ​സ് ചെ​യ്തു​ക​ഴി​ഞ്ഞു. ബാ​ഹു​ബ​ലി​യി​ലെ ഐ​റ്റം ഡാ​ൻ​സ് കൊ​ണ്ടു തെ​ന്നി​ന്ത്യ​ൻ സി​നി​മാ​പ്രേ​ക്ഷ​ക​ർ​ക്കു സു​പ​രി​ചി​ത​യാ​ണ് സ്കാ​ർ​ലെ​റ്റ് ഇ​പ്പോ​ൾ.