അമല പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആടൈ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ടുകൾ. കങ്കണ റണാവത്താണ് ചിത്രത്തിൽ നായികയാകുന്നത്. ആടൈ സംവിധാനം ചെയ്ത രനകുമാർ തന്നെ ചിത്രം ഹിന്ദിയിലും ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തലൈവി എന്ന സിനിമയുടെ തിരക്കിലാണ് കങ്കണ ഇപ്പോൾ.