തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനം ജൂൺ 17നു വൈകു ന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ആലുവയിലാണ് ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള അറിയിപ്പ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചു.
വിവാദങ്ങൾക്ക് അറുതി വരുത്തിയാണു കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30നു കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.