കൊച്ചി: രാജ്യത്തു ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ-പോര്‍ട്ടലും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഔഷധ വ്യാപാരികള്‍ ഇന്നു കടയടച്ചു സമരം ചെയ്യും. ഓള് കേരള കെമിസ്റ്റസ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷനാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന സമരത്തില്‍ കേരളത്തിലെ 15,000ത്തോളം വരുന്ന ഹോള്‍സെയില്‍ റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങള്‍ പങ്കെടുക്കും. വന്‍കിടക്കാരെ സഹായിക്കാനായാണ് കേന്ദ്ര സര്‍ക്കാര്‍ ഇ-പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുന്നതെന്നും ഓണ്‍ലൈന്‍ ഫാര്‍മസി വന്നാല്‍ വന്‍തോതില്‍ ലഹരി വസ്തുക്കൾ ലഭിക്കുന്നതിനു കാരണമാകുമെന്നും അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. പ്രശ്നങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഓള് കേരള കെമിസ്റ്റസ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.