തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയിൽ സൈന്യത്തെ അവഹേളിച്ച പാർട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടാണോ സിപിഎം ദേശീയനേതൃത്വത്തിനെന്നു വ്യക്തമാക്കണമെന്നു ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാർ. കോടിയേരിയുടെ അവഹേളനത്തിനെതിരേ മലയാള മാധ്യമങ്ങൾ നിലപാടെടുത്തില്ലെങ്കിലും പാക് മാധ്യമങ്ങൾ ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ കരിവാരിത്തേച്ച കോടിയേരിക്കെതിരേ ബിജെപി നിയമനടപടി സ്വീകരിക്കും. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.