കൊല്ലം: ഐഎസ്സി പരീക്ഷയിൽ കൊല്ലം ട്രിനിറ്റി ലൈസിയത്തിലെ ആർ.ഗോകുൽ പ്രസാദിന് സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക്. നാനൂറിൽ 393 മാർക്ക് വാങ്ങിയാണ് ഗോകുൽ പ്രസാദ് സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
മൂന്ന് വിഷയങ്ങൾക്ക് ഫുൾ മാർക്ക് ലഭിച്ചു. കൊല്ലം കാവനാട് മീനത്തുചേരി വിശ്വഭവനിൽ ബിസിനസുകാരൻ രാജേന്ദ്രപ്രസാദിന്റെയും ദീപയുടേയും മകനാണ് ഗോകുൽ.
ഐസിഎസ്ഇ പരീക്ഷയിൽ ഗോകുൽ പ്രസാദ് ജില്ലയിൽ ഏറ്റവും മികച്ച വിജയം നേടിയിരുന്നു. അന്ന് 97.5 ശതമാനം മാർക്കാണ് ലഭിച്ചത്. പത്താം ക്ലാസുവരെ ഒരുവിഷയത്തിലും ഗോകുലിന് ട്യൂഷൻ ഇല്ലായിരുന്നു. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകരുടേയും പിന്തുണയാണ് റാങ്ക് നേടാനായതെന്ന് ഗോകുൽപ്രസാദ് പറയുന്നു. സഹോദരൻ അനന്തുപ്രസാദ് മറൈൻ എൻജിനിയറിംഗിന് മൂന്നാം വർഷം പഠിക്കുകയാണ്.
ഐഎസ്സി (പ്ലസ്ടു)യിൽ തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിന് വിജയത്തിളക്കം. ഐഎസ്സി സയൻസ് ട്രീമിൽ 98 ശതമാനം മാർക്കുവീതം നേടിയ സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ മൃണാൾ ശങ്കർ, നിഹാൽ ഷാ പടിക്കൽ എന്നിവർ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. ഐഎസ്സി യിൽ 98 ശതമാനം മാർക്കു നേടിയ ശ്രീകാര്യം ലൊയോള സ്കൂളിലെ വി.ജോർജ് സഖറിയ, നാലാഞ്ചിറ സർവോദയ വിദ്യാലയയിലെ ജി.ആദിത്യ എന്നിവരും സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടിയിട്ടുണ്ട്. 97.75 ശതമാനം മാർക്ക് നേടിയ നാലാഞ്ചിറ സർവോദയയിലെ ഫബി റഷീദ് മൂന്നാം റാങ്കും കരസ്ഥമാക്കി.