തൃശൂര്‍: ജെഇഇ പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്. തൃശൂര്‍ മതിലകം സ്വദേശിയായ റോബിന് ബാബുവാണ് ബി. ആര്‍ക് പരീക്ഷയില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്ക് നേടിയത്.
എന്‍ജിനിയറിംഗിന് 353 ാം റാങ്കും റോബിനുണ്ട്. ഒന്നാം പേപ്പറിന് 300 മാര്‍ക്കും പേപ്പര്‍ രണ്ടിന് 339 മാര്‍ക്കും നേടിയാണ് അദ്ദേഹം ഒന്നാം റാങ്കിന് അര്‍ഹനായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി ബാബു ജോര്‍ജ് പടമാടന്റെയും മേരിയുടെയും മകനാണ് റോബിന്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ നീന്തല്‍ മത്സരങ്ങളശിലും റോബിന്മികവ് തെളിയിച്ചിട്ടുണ്ട്. ഐഐടി എന്‍ട്രന്‍സ് പരീക്ഷയിലും ഉന്നത വിജയം റോബിന് പ്രതീക്ഷിക്കുന്നുണ്ട്. ജൂണ്‍ 11നാണ് ഐഐടി ഫലം വരിക. സഹോദരന് റയാന് ഓക്റിഡ്ജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.